
‘അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ്’; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി ശിവൻകുട്ടി
തൃശൂര്‍: പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ ചാനലില്‍ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ തീരുമാനം.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന വിമര്‍ശനമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്പശാലയ്ക്കിടെ ഉന്നയിച്ച വിമശനത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
Third Eye News Live
0