ജോലി സ്ഥിരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകനിൽ നിന്ന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി ; ഇരിട്ടിയിൽ വിദ്യാഭ്യാസ ഓഫീസർ വിജിലൻസിന്റെ പിടിയിൽ

Spread the love

ഇരിട്ടി : രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിദ്യാഭ്യാസ ഓഫീസർ വിജിലൻസിന്റെ പിടിയിൽ. വിദ്യാഭ്യാസ ഓഫീസർ സന്തോഷ് ആണ് അറസ്റ്റിലായത്.

video
play-sharp-fill

കുന്നൂർ പാർക്ക് സൈറ്റ് സിഎസ്‌ഐ സ്കൂളിലെ താത്കാലിക അധ്യാപകൻ ജോണ്‍ ഷിബു മാണികില്‍ നിന്ന് ജോലി സ്ഥിരപ്പെടുത്തി നല്‍കുന്നതിന് വിദ്യാഭ്യാസ ഓഫീസറായ സന്തോഷ് രണ്ട് ലക്ഷം രൂപ കൈക്കൂലിയായി  വാങ്ങുകയായിരുന്നു,

സിഐ ഷണ്‍മുഖവടിവ്, എസ്‌ഐ സാദനപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group