വിദ്യാഭ്യാസ ലോണിന്റെ പേരിൽ തട്ടിപ്പ്; കുറിച്ചി സ്വദേശിനിയുടെ ഒന്നരലക്ഷം തട്ടിയെടുത്ത പ്രതി ചിങ്ങവനം പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം:വിദ്യാഭ്യാസ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.ആലപ്പുഴ തലവടി സ്വദേശിയും പുതുപ്പള്ളി ഭാഗത്ത് വാടകയ് താമസിച്ചു വരുന്നതുമായ ജി പ്രകാശൻ ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്.

മകന്റെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് പ്രതി ബോർഡ് മെമ്പറായുള്ള ആർവികെ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും ലോൺ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശിനിയുടെ പക്കൽ നിന്നും ഒരു ലക്ഷത്തി അറുപതിനായിരം (160000/-)രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.