വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ ഉന്നമനത്തിനാണോ അതോ ആശങ്കയുയർത്തുന്ന വശങ്ങളിലേക്കാണോ? നേർസാക്ഷ്യത്തിലൂടെ….
ഇതൊരു ചോദ്യമായി നിൽക്കുമ്പോൾ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് ശ്രദ്ധയെന്ന കാഞ്ഞിരപ്പള്ളി എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ചാണ്. ഈ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ഇല്ലാതായത് ഒരു ഭാവിയുടെ നേർ രേഖയാണ്. ശരിക്കും ഇവിടെ ആരാണ് പ്രതി …മാനേജ്മെന്റോ അതോ പുറത്ത് ഗേറ്റിൽ പൊലീസ് കൂട്ടത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളാണോ?
ഇവിടെ ഉയരുന്ന ഒരു വിശദമായ വാദം ആ വിദ്യാർത്ഥിനിയുടെ പിതാവിന്റ ആരോപണം തന്നെയാണ്. തന്റ മകളുടെ ഭാവി മുന്നിൽ കണ്ട് കോളേജിൽ അയച്ച ആ കുടുംബത്തിന് തങ്ങളുടെ മകളെ നഷ്ടമായി എന്നതാണ് സത്യം.
അതേ സമയം ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്ട്ന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.അതും പ്രസ്ക്തമാണ്..ആ സാഹചര്യത്തിൽ ചർച്ച നിർണായകമാകുന്നത്. ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്‍ിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ പിതാവ് പി സതീഷ്. മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ് പറയുന്നു
മാനേജ്‌മെന്റിന്റെ സമീപനം മോശമായിരുന്നു. മകളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു. മകള്‍ മരിച്ചതിന് ശേഷം കോളജില്‍ നിന്ന് തന്നെ ആരും ബന്ധപ്പെട്ടതുപോലുമില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കരുതുന്നുവെന്ന് പി സതീഷ് പറഞ്ഞു.
പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. തങ്ങള്‍ പ്രധാനമായി പരാതി ഉന്നയിക്കുന്നത് ആര്‍ക്കെല്ലാം എതിരെയാണോ അവരെയൊന്നും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടുപോലുമില്ലെന്ന് പി സതീഷ് കുറ്റപ്പെടുത്തി. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ചവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ശ്രദ്ധയുടെ ആത്മഹത്യ ചെയ്തതില്‍ കോളജ് മാനേജ്‌മെന്‍ിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുമുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റുമായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവും സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവനും ചര്‍ച്ച നടത്തുന്നതും അതാണ്.
ഇനി ഇതുപോലൊരു രംഗം ഉണ്ടാകാതെ ഇരിക്കാൻ അധികൃതർ നിർബന്ധിതിരാണ്…