പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി വി ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്.

കേരള ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച്‌ എസ്.എസ്.എല്‍.സി., പ്ലസ്ടു കോഴ്‌സുകളും പരീക്ഷകളും നടത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വേണ്ട നിയമനടപടികള്‍ കൈക്കൊള്ളാനാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കത്ത് നല്‍കിയത്.

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നടത്തുന്ന കേരള ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം എത്തുന്നതും ഈ സൈറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും ചെയര്‍മാന്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.