video

00:00

പഠനം വഴിമുട്ടില്ല നബീലിന് ആശ്വാസം ;  മുണ്ടക്കൈ ദുരന്തത്തിൽ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് 24 മണിക്കൂറിനുള്ളിൽ രേഖകള്‍ തയ്യാറാക്കി നല്‍കി വിദ്യാഭ്യാസ വകുപ്പ്

പഠനം വഴിമുട്ടില്ല നബീലിന് ആശ്വാസം ; മുണ്ടക്കൈ ദുരന്തത്തിൽ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് 24 മണിക്കൂറിനുള്ളിൽ രേഖകള്‍ തയ്യാറാക്കി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Spread the love

കല്‍പറ്റ : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ട മുഹമ്മദ് നബീലിന് തുടർ പഠനത്തിനായി വേഗത്തില്‍ രേഖകള്‍ തയ്യാറാക്കി നല്‍കി വിദ്യാഭ്യാസ വകുപ്പ്.

വീടിനൊപ്പം നബീലിന് എല്ലാ രേഖകളും നഷ്ടപ്പെട്ടിരുന്നു. സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ഇന്നലെ നല്‍കിയ അപേക്ഷ പരിഗണിച്ച്‌ ഉപരിപഠനത്തിനായി ഇന്ന് തന്നെ എസ്‌എസ്‌എല്‍‌സി സർട്ടിഫിക്കറ്റ് നല്‍കിയത്.

മുണ്ടക്കൈയിലായിരുന്നു നബീലിന്റെ കുടുംബം താമസിച്ചിരുന്നത്. പുഴയില്‍ വെള്ളം കയറിയതിനെ തുടർന്ന് ഈ കുടുംബം താത്ക്കാലികമായി മാറിയിരുന്നു. പിറ്റേന്ന് തിരിച്ച്‌ വീട്ടിലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പിറ്റേന്നായപ്പോഴേക്കും നാടും വീടും ഒന്നുമില്ലാത്ത അവസ്ഥയായി എന്നും നബീല്‍ പറഞ്ഞു. വീട്ടുകാരെല്ലാം സുരക്ഷിതരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിയുഇടി എൻട്രൻസ് പരീക്ഷ എഴുതിയിരുന്നു. അതിന്റെ അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചതിനാല്‍ സർട്ടിഫിക്കറ്റുകള്‍ ആവശ്യമായിരുന്നു. ഇപ്പോള്‍ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റാണ് റെഡിയാക്കി ലഭിച്ചിരിക്കുന്നത്. ഇനി പ്ലസ് ടൂ സർട്ടിഫിക്കറ്റും വേണം.

ദുരന്തം നടന്ന സമയത്ത് തന്നെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഏതൊക്കെ മേഖലകളില്‍ ഇടപെടണം എന്നതിനെ കുറിച്ച്‌ നിർദേശം ലഭിച്ചിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.