video
play-sharp-fill

Sunday, May 18, 2025
HomeMainപുതിയ അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേക ഓറിയന്റേഷൻ ക്ലാസ്സ്; രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ ഉണ്ടാകുമെന്ന്...

പുതിയ അധ്യയന വർഷത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേക ഓറിയന്റേഷൻ ക്ലാസ്സ്; രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളെ നല്ല ശീലങ്ങളിലേക്കും ശരിയായ സാമൂഹ്യ സമീപനത്തിലേക്കും നയിക്കുന്നതിനായി പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ വരുന്നു.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ, ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രണ്ടാഴ്ച കൊണ്ട് 6 മണിക്കൂർ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കൂടാതെ സൗഹൃദ ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കടക്കം ബോധവൽക്കരണം നൽകാൻ ഇടപെടൽ നടത്തും. തുടർന്ന് സാമൂഹിക തിന്മകൾക്കെതിരെ കുട്ടികളിൽ സ്വയം പ്രതിരോധ ശേഷി വളർത്തുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമാനമായ ബോധവൽക്കരണ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ആവശ്യമായ കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്റെ പിന്തുണ നൽകാനും പദ്ധതിയുണ്ടെന്നു മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments