
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്.
മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു.
2018ൽ ഞാനും എന്റെ പഴയ ബോസ്ആയ യു.എ.ഇ കോൺസൽ ജനറലുമായി ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റെ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടിക്കാഴ്ച്ച.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെവച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കോൺസൽ ജനറലിന് പരിചയപ്പെടുത്തിയ മകൻ യു.എ.ഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് എന്നും അവന് യു.എ.ഇ യിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോൺസൽ ജനറലിനോട് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യു.എ,ഇ യിൽ സ്റ്റാർ ഹോട്ടൽ വാങ്ങിയ്ക്കാൻ പറ്റുമോയെന്നും സ്വപ്ന ചോദിച്ചു. അച്ചന്റൈ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റുമെന്നും സ്വപന ഉത്തരമായി കുറിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുമെന്നും നമുക്ക് കാത്തിരിക്കാമെന്നും പറയുന്ന സ്വപ്ന സ്വാമിയേ ശരണം അയ്യപ്പാ എന്ന് കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.