play-sharp-fill
ഇടിച്ച വാഹനം അറിയില്ലെങ്കിലും നഷ്ടപരിഹാരം കിട്ടും: കേന്ദ്രം തയാറാക്കിയ നിയമം കേരളം പ്രയോജനപ്പെടുത്തുന്നില്ല.

ഇടിച്ച വാഹനം അറിയില്ലെങ്കിലും നഷ്ടപരിഹാരം കിട്ടും: കേന്ദ്രം തയാറാക്കിയ നിയമം കേരളം പ്രയോജനപ്പെടുത്തുന്നില്ല.

 

സ്വന്തം ലേഖകൻ
കോട്ടയം: അജ്ഞാത വാഹനം ഇടിച്ച് ഉണ്ടാകുന്ന അപകടത്തിന് നഷ്ടപരിഹാരം നല്കുന്നതിന് കേന്ദ്രം തയ്യാറാക്കിയ പദ്ധതി കേരളം പ്രയോജനപ്പെടുത്തുന്നില്ല. 2022 ഏപ്രിൽ ഒന്നിനാണ് ഇതു സംബന്ധിച്ച നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയത്.

വർഷം രണ്ടു കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇത് നടപ്പാക്കാനുള്ള നീക്കമില്ല. ഇടച്ചിട്ട വാഹനം കടന്നു കളഞ്ഞാലും മരിക്കുകയോ പരിക്കേൽക്കുകയും ചെയ്താൽ അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ് നിയമം.


ഇത്തരം അപകടത്തിൽ മരിക്കുന്നവർക്ക് 2 ലക്ഷവും പരിക്കേൽക്കുന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് നിയമം കളക്ടർ ക്ലെയിം സെറ്റിൽമെന്റ് കമ്മീഷണർ ആയി ജില്ലാതല സമിതി രൂപീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന സ്ഥലത്തെ തഹസിൽദാർ ആണ് എൻക്വയറി ഓഫീസർ . ജില്ലാ പോലീസ് മേധാവി ,ചീഫ് മെഡിക്കൽ ഓഫീസർ , ആർടിഒ എന്നിവരും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധി. ഇൻഷുറൻസ് കൗൺസിൽ നിർദ്ദേശിക്കുന്ന ആൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ .

ഇന്ത്യയിൽ തിരിച്ചറിയാത്ത അപകടങ്ങൾ പ്രതിവർഷം 50000 അധികംഉണ്ടാകുന്നു എന്നാണ് കണക്ക്. ഇതിൽ മുപ്പതിനായിരത്തിൽ താഴെ പേർക്ക് മാത്രമേ നഷ്ടപരിഹാരം ലഭ്യമാക്കുന്നുള്ളൂ. സുപ്രീംകോടതി ഇക്കാര്യത്തിൽ കഴിഞ്ഞ ജനുവരി 12ന് ആശങ്ക അറിയിച്ചിരുന്നു.