വയനാട് എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് അപകടം ; ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്

Spread the love

തിരുനെല്ലി : വയനാട് അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

video
play-sharp-fill

തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം.

നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു,ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.