ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണം: ബിനോയ് വിശ്വം: വിമർശനത്തിന് ഭാഷ മുഖ്യം:തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം: ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്.

ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണം: ബിനോയ് വിശ്വം: വിമർശനത്തിന് ഭാഷ മുഖ്യം:തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം: ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്.

 

തിരുവനന്തപുരം: ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇടതുപക്ഷം പാഠങ്ങൾ പഠിക്കണം.

തിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷം തിരുത്താൻ മടിക്കരുത്.

ജനം ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ല എന്ന് കരുതിയ ചില ബോധ്യങ്ങൾക്ക് ഇളക്കം ഉണ്ടായിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ അടിത്തറയിൽ ഇളക്കം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചേ തീരൂ.

ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ആ ചോദ്യം ചോദിക്കേണ്ടത്?

തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം.

ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്.

നേതാവിനെക്കാളും അധികാരികളെക്കാളും കമ്മറ്റികളെക്കാളും വലിയവർ ജനങ്ങളാണ്.

ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യം.

ആ പാഠം പഠിച്ച് മുന്നോട്ടുപോകാൻ ഇടതുപക്ഷം ശ്രമിക്കും.

വിമർശനത്തിന് ഭാഷ മുഖ്യമാണ്.

ഞങ്ങളെല്ലാം തികഞ്ഞവരാണ്, മറുഭാഗത്തുള്ളവരെല്ലാം പോക്കാണ്,അതുകൊണ്ട് അവരെ എന്തും പറയാം എന്നത് കമ്മ്യൂണിസ്റ്റ് വിമർശനത്തിന്റെ ശരിയായ ഭാഗമാണെന്ന് ചിന്തിക്കുന്നില്ല.

വിമർശിക്കുമ്പോൾ കമ്യൂണിസ്റ്റുകാർ മറുഭാഗത്ത് നിൽക്കുന്നവരുടെ ചരിത്രത്തെയും ആശയത്തെയും വ്യക്തിത്വത്തെയും സമഗ്രതയോടെ മനസ്സിലാക്കാൻ കഴിയേണ്ടവരാണ്.

ഭാഷാപ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം.