തടി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബിസിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

Spread the love

എടത്വ : ആലപ്പുഴ എടത്വയിൽ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി മരിച്ചു.

video
play-sharp-fill

കോതമംഗലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ എടത്വ തലവടി ആനപ്രമ്പാൽ കറുത്തേരിൽ കുന്നേൽ വീട്ടിൽ വിഷ്ണു (21) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം നടന്നത്. രാത്രി ഒൻപത് മണിയോടുകൂടി ഹോസ്റ്റലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്ന വഴി മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ നാട്ടുകാർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.