പത്ത് രൂപയ്ക്ക് പ്രഭാതഭക്ഷണം; 50 രൂപയുണ്ടെങ്കില്‍ മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം; ഇന്ദിരാ കാന്റീൻ റെഡിയാകുന്നു; ആദ്യ ഒ‌ൗട്ട്ല‌െറ്റ് ഇടപ്പള്ളിയില്‍

Spread the love

കൊച്ചി: പത്തുരൂപയ്ക്ക് മൂന്ന് ഇഡലിയും സാമ്പാറും ചമ്മന്തിയും പ്രഭാതഭക്ഷണം.

video
play-sharp-fill

മൂന്ന് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും അത്താഴത്തിന്. ഉച്ചയ്ക്ക് 30 രൂപയ്ക്ക് ആവോളം കഞ്ഞിയും പയറും. കൊച്ചി കോർപ്പറേഷന്റെ പുതിയ ഭരണസമിതി പ്രഖ്യാപിച്ച ഇന്ദിരാ കാന്റീൻ തുറക്കാൻ ഇനി ദിവസങ്ങള്‍ മാത്രം.

ആദ്യ കാന്റീന്റെ നിർമ്മാണം ഇടപ്പള്ളി അഞ്ചുമനയിലെ കൊച്ചി കോർപ്പറേഷൻ സോണല്‍ ഓഫീസ് വളപ്പില്‍ അവസാനഘട്ടത്തിലാണ്. അടുത്ത ആഴ്ചതന്നെ ഉദ്ഘാടനം പ്രതീക്ഷിക്കാം. പിന്നാലെ ഫോർട്ടുകൊച്ചിയിലും പള്ളുരുത്തിയിലും തുറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തുരൂപ ഉ‌ൗണുമായി കഴിഞ്ഞ ഇടതു കോർപ്പറേഷൻ ഭരണസമിതി എറണാകുളം നോർത്തില്‍ ആരംഭിച്ച്‌ പ്രശസ്തമായ സമൃദ്ധി കിച്ചന്റെ ഭാഗം തന്നെയാണ് ഇന്ദിരാകാന്റീൻ. സർക്കാർ സബ്സിഡി നിറുത്തിയപ്പോള്‍ പത്ത് രൂപ ഉ‌ൗണിന് 20 രൂപയായെങ്കിലും ജനപ്രീതിക്ക് കുറവുണ്ടായില്ല.

പത്തുരൂപ പ്രാതലും അത്താഴവും ജനപ്രിയമാകുമെന്ന് ഉറപ്പാണ്. മാമംഗലം അഞ്ചുമന റോഡിലെ വിശാലമായ മേഖലാ ഓഫീസില്‍ പാർക്കിംഗിനും സൗകര്യമുണ്ട്.

ഇവിടെ കാന്റീനില്‍ ചായയും സ്നാക്സും ഉള്‍പ്പടെ മറ്റ് വിഭവങ്ങളും ലഭ്യമാക്കാൻ ആലോചനയുണ്ട്. ആർക്കും ഭക്ഷണം ലഭിക്കും.

ഇന്ദിരാ കാന്റീനിലെ വിഭവങ്ങളെല്ലാം പരമാര റോഡിലെ സമൃദ്ധി കിച്ചനില്‍ത്തന്നെ പാചകംചെയ്ത് എത്തിക്കും. നിലവില്‍ സമൃദ്ധിയുടെ മറ്റ് ഒ‌ൗട്ട്ലെറ്റുകളിലും ഇതേ രീതിതന്നെയാണ് അവലംബിക്കുന്നത്. സമൃദ്ധിയിലെ പ്പോപോ കുടുംബശ്രീക്ക് തന്നെയാണ് ഇന്ദിരാ കാന്റീന്റെയും നടത്തിപ്പ് ചുമതല.