
ചെന്നൈ: നാടകീയ പ്രഖ്യാപനവുമായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.
എഐഎഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ കരുണാനിധിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്നാണ് പ്രഖ്യാപനം.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തിയതിന് സമാനമായ അന്വേഷണം നടത്തുമെന്നും അവസാനകാലത്ത് കരുണാനിധിയോട് സ്റ്റാലിൻ മോശമായി പെരുമാറി, അഴഗിരിയും എ രാജയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും കരുണാനിധി മരിച്ചത് 2018 ഓഗസ്റ്റിലാണ്, അദ്ദേഹത്തെ സ്റ്റാലിൻ വീട്ടുതടങ്കലില്‍ ആക്കി എന്നുള്‍പ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് പളനിസ്വാമി നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു വിവാദ പ്രസ്താവന പളനിസ്വാമി നടത്തിയത്. തമിഴ്‌നാട്ടില്‍ എൻഡിഎ സീറ്റ് വിഭജനത്തില്‍ ധാരണയായിട്ടുണ്ട്.
27 സീറ്റില്‍ ബിജെപി മത്സരിക്കും. പിഎംകെ (അൻപുമണി )-18, എഎംഎംകെ ( ടി.ടി.വി.ദിനകരൻ )-11. തമിഴ്നാട് എൻഡിഎയില്‍ ബിജെപി രണ്ടാമത്തെ വലിയ കക്ഷി ആകുന്നത് ഇതാദ്യമാണ്. 2021ല്‍ പിഎംകെ -23ഉം ബിജെപി-20ഉം ആയിരുന്നു.



