
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡില്‍ നിന്നും 14 കോടി തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അനില്‍കുമാറിന്‍റെ വീട്ടിലും ബിനാമിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഒരുവാതില്‍കോട്ടയിലെ രണ്ടു വീടുകളിലാണ് പരിശോധന നടത്തിയത്.
അത്യാഢംബര സംവിധാനങ്ങളുള്ള വീടുകളാണ് ഇടനിലക്കാരൻ അനില്‍ കുമാർ പണിതിരിക്കുന്നത്. ഒന്നാം പ്രതിയും ക്ലർക്കുമായ സംഗീത് കുമാർ തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് അനില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയ പണം സമ്പാദിച്ചത്. തട്ടിയെടുത്ത പണം അനില്‍ കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഇൻസ്പെക്ടർ അനൂപ് ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.


