
സ്വന്തം ലേഖകൻ
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് നോട്ടീസ് നല്‍കിയത്്.
കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് ഇഡി നോട്ടിസ് നല്‍കി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് എംഎം വര്‍ഗീസിനെ നോട്ടീസ് നല്‍കിയ ഇഡിയുടെ നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുവന്നൂര്‍ ബാങ്കില്‍ മാത്രം സിപിഎമ്മിന്റെ വിവിധ ഭാരവാഹികളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ട്. ഇതിലൂടെ നിരവധി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. കെവൈസി അടക്കം നല്‍കാതെയാണ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തത്. ഇതിന്റെ വിശാദാംശങ്ങള്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്.