play-sharp-fill
രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ ഇ ഡി അത് കണ്ടെത്തട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ ഇ ഡി അത് കണ്ടെത്തട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തിരുവനന്തപുരം : കരുവന്നൂരിൽ സിപിഎമ്മിനു 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്ന ഇ ഡി  കണ്ടെത്തലിനെതിരെ പ്രതികരിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.രഹസ്യ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഇ ഡി തന്നെ കണ്ടെത്തട്ടെ എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ആരെയാണ് വിരട്ടാൻ നോക്കുന്നത്, ഞങ്ങൾക്ക് ആരെയും ഭയമില്ല” .വാർത്ത സമ്മേളനത്തിൽ ഇടിക്കെതിരെ എം വി ഗോവിന്ദൻ മാഷ് രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു തൃശ്ശൂരിലെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയത്.ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇ ഡി,ആർബിഐ ഇലക്ഷൻ കമ്മീഷൻ, ധനകാര്യമന്ത്രാലയം, തുടങ്ങിയവയിലേക്ക് അയച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group