
തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെത്തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ നീക്കി. സർവീസില്‍ നിന്ന് പിരിഞ്ഞുപോകാൻ ധനകാര്യമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തുവന്ന ഉത്തരവില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രപതി ഒപ്പിട്ടു.
നയതന്ത്ര സ്വർണക്കടത്ത് കേസടക്കം അന്വേഷിച്ച മലയാളിയായ ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. കൈക്കൂലി ആരോപണം ഉയർന്നതോടെ അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർബന്ധിത വിരമിക്കലിന് നിർദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



