ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്;കൊറിയര്‍ അയച്ച പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞു വെച്ചിരിക്കുകയാണ്; 5 പാസ്‌പോര്‍ട്ടുകളും ലാപ്‌ടോപ്പും ബാങ്ക് രേഖകളും 400 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു;കേസില്‍ നിന്ന് ഊരിത്തരാമെന്ന് പറഞ്ഞ് 27 ലക്ഷത്തോളം രൂപ തട്ടിയെടുത്തു;ഒരാൾ അറസ്റ്റില്‍

Spread the love

കിഴക്കമ്പലം: ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ ഇടക്കൊച്ചി പള്ളുരുത്തി സ്വദേശിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.കൊറിയര്‍ അയച്ച പാഴ്‌സല്‍ കസ്റ്റംസില്‍
പിടിച്ചുവെച്ചിരിക്കുകയാണ്. അതില്‍ അഞ്ചു പാസ്‌പോര്‍ട്ടുകളും ലാപ്‌ടോപ്പും ബാങ്ക് രേഖകളും 400 ഗ്രാം എംഡിഎംഎയും ഉണ്ടെന്നും കേസില്‍ നിന്ന് ഊരിത്തരാമെന്ന് പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.

video
play-sharp-fill

പള്ളിക്കര മനയ്ക്കക്കടവ് ഗ്രീന്‍ദയാല്‍ വില്ലയിലെ ജയലാല്‍ ഗോപിയാണ് കേസിലെ പരാതിക്കാരന്‍. പരാതിക്കാരനിൽ നിന്ന് പലപ്പോഴായി 27 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
പരാതിക്കാരന്റെ ആധാര്‍ വിവരങ്ങള്‍ ലഭിച്ച സംഘം, കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് വലിയ തോതില്‍ പണം കൈക്കലാക്കിയത്. പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 27 ലക്ഷം രൂപയിലധികം തട്ടിപ്പുസംഘം കൈമാറിപ്പിടിച്ചു.

തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി തട്ടിപ്പുസംഘവുമായി ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷി ച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത് .