സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം; തമിഴ്‌നാട്ടിൽ വിമുക്ത ഭടനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി
രാജകുമാരി: തമിഴ്‌നാട്ടിൽ വിമുക്ത ഭടനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനാണ് (71) കൊല്ലപ്പെട്ടത്.
കേരള രജിസ്‌ട്രേഷനിലുള്ള ജീപ്പിലെത്തിയ നാലംഗ സംഘം പട്ടാപ്പകലാണ് രാധാകൃഷ്ണനെ അതിദാരുണമായി വെട്ടി കൊലപ്പെടുത്തിയത്.
പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഭിവാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു.
രാധാകൃഷ്ണന്റെ മൃതദേഹം തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Third Eye News Live
0