
മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളില്‍ മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’.
ചിത്രത്തിന്റെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ഒരു ഭാഗത്ത് കൈയടി നേടുമ്ബോള്‍ മറുഭാഗത്ത് ബോക്സോഫീസിലും തിളങ്ങുകയാണ് ‘എക്കോ’. ചിത്രത്തിന് വൻ മൗത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ റിലീസായി ഒരു ആഴ്ച പൂർത്തിയാക്കുമ്ബോഴും തിയേറ്ററുകളില്‍ ജനത്തിരക്കിന് കുറവന്നുമില്ല.
ബാഹുല്‍ രമേശ് രചനയും ഛായാഗ്രഹണവും നിർവഹിച്ച ‘എക്കോ’ നവംബർ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരാഴ്ചക്കിടെ ചിത്രത്തിന്റെ ലോകമെമ്ബാടുമുള്ള കളക്ഷൻ 20.5 കോടിയിലേറെയാണെന്നാണ് വിവരം. പ്രവൃത്തിദിവസങ്ങളിലടക്കം കാര്യമായ നേട്ടം കൊയ്യാൻ ചിത്രത്തിനായി. ഔദ്യോഗിക കണക്കുകള്‍ നിർമാതാക്കാള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കേരളത്തിലെ ബോക്സോഫീസും കീഴടക്കാൻ ‘എക്കോ’യ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദീപ് പ്രദീപാണ് ഈ മിസ്റ്ററി ത്രില്ലർ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആർകെ ജയറാം ആണ് നിർമാണം. ഇവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘എക്കോ’. സന്ദീപ് പ്രദീപിനൊപ്പം വിനീത്, നരേൻ, ബിനു പപ്പു, അശോകൻ, ബിയാന മോമിൻ, സിം ഷി ഫെയ്, എൻ ജി ഹംഗ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ‘കിഷ്കിന്ധകാണ്ഡം’ എന്ന ചിത്രത്തിലൂടെ തുടക്കമിട്ട സംവിധായകൻ ദിൻജിത്ത് അയ്യത്താന്റെയും ബാഹുല്‍ രമേശിന്റെയും വിജയ കൂട്ടുകെട്ട് ‘എക്കോ’യിലും തുടരുകയാണ്.



