സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇ ബുള്‍ജെറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. തെറ്റ് ഇ ബുള്‍ ജെറ്റിന്റെ ഭാഗത്തായാലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മന്ത്രി പ്രതികരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമിച്ച് കയറി എബിനും ലിബിനും പൊതുമുതല്‍ നശിപ്പിച്ചുവെന്നും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
വാന്‍ മോഡിഫിക്കേഷന് 41,000രൂപ ഇവര്‍ക്ക് പിഴയിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാക്‌സ് അടച്ചിട്ടില്ലെന്ന് ആരോപിച്ച് എംവിഡി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ഇത്രയും ഭീമമായ തുക പിഴ ഈടാക്കിയതിനെതിരെ ഇവര്‍ പ്രതികരിച്ചിരുന്നു. ഓഫീസില്‍ എത്തിയ ശേഷം ഇവര്‍ ലൈവ് പോയതോടെ അധികൃതര്‍ തടഞ്ഞു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന ഇവര്‍ക്കെതിരെ നിലവില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.