പുള്ളി എന്റെ നേരെ ചാടി, ആള്‍ക്കാരുടെ മുന്നില്‍ വച്ച്‌ പരസ്യമായി ആക്ഷേപിച്ചു, തെറ്റ് മറയ്ക്കാൻ സൂപ്പർ താരം എന്നെ കുറ്റക്കാരനാക്കിയെന്ന് നടൻ എബ്രഹാം കോശി, താരം ആരാണെന്ന ചർച്ചയിൽ സോഷ്യൽമീഡിയ, ആ സൂപ്പർ താരം ദിലീപോ..?

Spread the love

കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ എബ്രഹാം കോശി. സ്വന്തം തെറ്റ് മറച്ചുവെക്കാന്‍ സൂപ്പര്‍ താരം തന്നെ കുറ്റക്കാരനാക്കിയെന്നാണ് നടൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അന്നത്തെ സംഭവം വളരെയധികം വേദനിപ്പിച്ചുവെന്നും ഒരിക്കലും മറക്കാൻ പറ്റില്ലെന്നും താരം പറഞ്ഞു. എങ്കിലും സഹപ്രവർത്തകർ ആശ്വസിപ്പിച്ചപ്പോൾ വിഷമം മാറി പക്ഷേ അതൊന്നും മറക്കില്ലെന്നും കോശി പറഞ്ഞു.

“ഒരു പടത്തില്‍ നായകനെ പിടിച്ചു കൊണ്ടു പോയി ജീപ്പില്‍ കയറ്റണം. പടവും ആര്‍ട്ടിസ്റ്റിനേയും പറയില്ല. അത് ശരിയല്ല. പിടിച്ചു കൊണ്ടു പോകുമ്പോള്‍ നമ്മള്‍ ബലം പിടിക്കേണ്ടതില്ല, നമ്മുടെ മുഖത്തും ശരീരത്തും ആ ടെന്‍ഷന്‍ വരുത്തിയാല്‍ മതി. അവര്‍ തന്നെ നടന്നു വന്നോളും. അതിന്റെ റിയാക്ഷന്‍ അവര്‍ കാണിക്കും. അവര്‍ ഡ്യൂട്ടി ചെയ്തോളും. നമ്മുടെ ഡ്യൂട്ടി ബലം പിടിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുക മാത്രമാണ്.” -കോശി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അങ്ങനെ പിടിച്ചു കൊണ്ടു വരുമ്പോള്‍ അയാളുടെ ഡയലോഗ് തെറ്റി. ആരും ഒന്നും പറഞ്ഞില്ല. റീടേക്ക് എടുക്കാമെന്ന് പറഞ്ഞു. അപ്പോഴേക്കും പുള്ളി എന്റെ നേരെ ചാടി. മര്യാദയ്ക്ക് പിടിക്കണ്ടേ, ഇങ്ങനെയാണോ പിടിക്കേണ്ടത് എന്ന് ചോദിച്ചു. ഞാനങ്ങ് അയ്യടാ എന്നായിപ്പോയി.

ആള്‍ക്കാരുടെ മുന്നില്‍ വച്ച്‌ പരസ്യമായിട്ടാണ്. പുതിയ താരമല്ല. പുതിയ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ മറുപടി തന്നേനെ. അത് അത്ര പഴക്കവുമില്ല, എന്ന പുതിയതുമല്ലാത്തൊരാള്‍.

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട് പോവത്തേയുള്ളൂ. ഞാന്‍ വളരെ വിഷമിച്ചു. ജോഷി സാറിന്റെ പടമാണ്. സാറിന് എന്നെ ആശ്വസിപ്പിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ അത് ആ നടന് കുറച്ചിലാകും. ആ കോശി വന്ന് നിക്കെന്ന് പറഞ്ഞു.

അതൊക്കെ നമ്മുടെ തോളില്‍ തട്ടുന്നത് പോലൊരു ഡയലോഗാണ്. പേരെടുത്ത് വിളിച്ച്‌ സാന്ത്വനപ്പെടുത്തുന്നത് പോലെയാണ്.

രണ്ടാമതും ആ ഷോട്ട് എടുത്തു. അതിന് ശേഷം ഒന്നു രണ്ടു പേര്‍ വന്ന് ഇയാള്‍ വിഷമിക്കണ്ട തെറ്റ് പറ്റിയത് അയാള്‍ക്ക് ആണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞു. അയാള്‍ക്ക് അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഏതെങ്കിലും ഇര വേണം. അത് നിങ്ങളെയാക്കി. എന്ന് അസോസിയേറ്റ് ക്യാമറാമാന്‍ പോലുള്ളവര്‍ വന്ന് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. തെറ്റ് എന്റെ ഭാഗത്തു നിന്നല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നുവെന്നും കോശി പറയുന്നു.

അദ്ദേഹം ഇതൊന്നും ഗൗനിക്കാതെ മിടുക്കനായി പോയി. എനിക്കത് വിഷമമായി. പുതുമുഖം ആണെങ്കില്‍ പോലും വിഷമം തോന്നും. പത്തെഴുപത് പടം ചെയ്ത ശേഷം ഈ അപമാനം നേരിടുക എന്ന് പറയുമ്പോള്‍.. നൂറ് ശതമാനവും ഉറപ്പാണ് തെറ്റ് എന്റെ ഭാഗത്തല്ലെന്ന്. കാരണം ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ചിട്ടേയില്ല. പിടിക്കുന്നത് പോലെ കാണിച്ചതേ ഉണ്ടായിരുന്നുള്ളൂ. തൊട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഡയലോഗ് തെറ്റിപ്പോയി. തിരിച്ച്‌ തന്റെ തലച്ചോറ് കക്ഷത്തിലാണോ എന്ന് ചോദിച്ചാല്‍ നാണംകെട്ടേനെ” കോശി പറഞ്ഞു.

എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്താനോ സിനിമ ഏതെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. അതേസമയം, കോശി പറഞ്ഞ സൂപ്പര്‍ താരം ആരെന്നാണ് സോഷ്യല്‍ മീഡിയ തേടുന്നത്. കമന്റുകളില്‍ ആ താരം ദിലീപ് ആണെന്നും ചിത്രം റണ്‍വെ ആണെന്നും ചിലര്‍ പറയുന്നുണ്ട്. ദിലീപ് ആണ് ആ നടൻ എന്ന് ഉറപ്പിച്ച് അതിനുള്ളത് അയാൾ അനുഭവിക്കുന്നുണ്ടെന്നും സോഷ്യൽമീഡിയ കമന്റുകളിൽ പറയുന്നു.