
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേക്ക് വില്‍പന നടക്കുന്ന ഈ സീസണില്‍ കേക്കിന്റെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ ? പ്രമേഹം, ഹൃദയാഘാതം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ കേക്ക് കഴിക്കുമ്ബോള്‍ പ്രത്യേക നിയന്ത്രണം ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
കേക്കുകള്‍ പൊതുവെ കലോറി കൂടിയതും നാരുകള്‍ (Fibre) തീരെയില്ലാത്തതുമായ ഭക്ഷണമാണ്. ഇതിലെ പ്രധാന ചേരുവയായ മൈദ, ഗോതമ്ബിന്റെ തവിടും പോഷകങ്ങളും നീക്കം ചെയ്ത് നിർമ്മിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമാകുന്നു. കൂടാതെ, മധുരത്തിനായി ചേർക്കുന്ന ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പും, കൊഴുപ്പിനായി ഉപയോഗിക്കുന്ന വനസ്പതി പോലുള്ള ട്രാൻസ്ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്.
പ്രമേഹമുള്ളവരും പ്രീഡയബറ്റിസ് ഉള്ളവരും കേക്ക് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കഴിക്കുകയാണെങ്കില്‍ തന്നെ അളവ് വളരെ കുറയ്ക്കണം. ഐസിങ് ചെയ്ത കേക്കുകളില്‍ കലോറി കൂടുതലാണ്. അതിനാല്‍ ഐസിങ് ഒഴിവാക്കിയുള്ള പ്ലെയിൻ കേക്കുകളോ അല്ലെങ്കില്‍ ഡ്രൈഡ് ഫ്രൂട്ട്സ് അടങ്ങിയ ഫ്രൂട്ട് കേക്കുകളോ തിരഞ്ഞെടുക്കാം. ഫ്രൂട്ട് കേക്കുകള്‍ വഴി ശരീരത്തിന് ചില പോഷകങ്ങള്‍ ലഭിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഘോഷദിവസമാണെങ്കില്‍ പോലും കേക്ക് കഴിക്കുന്നത് ഒരു നേരമായി പരിമിതപ്പെടുത്തുക. അന്നേ ദിവസം ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. കേക്കിലൂടെ ശരീരത്തിലെത്തുന്ന അധിക കലോറി ദഹിപ്പിച്ചു കളയാൻ കേക്ക് കഴിക്കുന്ന ദിവസം വ്യായാമത്തിന് അവധി നല്‍കരുത്. കേക്ക് കഴിക്കുന്നത് ഒരു എൻജിൻ അമിതമായി ചൂടാക്കുന്നത് പോലെയാണ്; ഓട്ടം കുറവാണെങ്കില്‍ ആ താപം എൻജിന് കേടുപാടുകള്‍ വരുത്തുന്നത് പോലെ, വ്യായാമത്തിലൂടെ കലോറി കത്തിച്ചില്ലെങ്കില്‍ കേക്കിലെ മധുരം ശരീരത്തിന് ഭാരമാകും.



