
കു ട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. ആരോഗ്യത്തിന് ഹാനികരമെന്ന് നമ്മള്‍ കുട്ടികളോടൊക്കെ പറയുമെങ്കിലും ചോക്ലേറ്റ് നല്‍കുന്ന ഗുണങ്ങള്‍ ഏറെയുണ്ട്.എന്തിന്, ചോക്ലേറ്റ് നമ്മുടെ ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. എന്നാല്‍ യാഥാർഥ്യമായൊരു കാര്യമാണത്. അതിനാല്‍ തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിന് ഉപയോഗപ്രദമാകുന്ന ഒന്നാണ് ചോക്ലേറ്റ്. 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. എങ്ങനെയാണെന്നല്ലേ?
മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഡാർക്ക് ചോക്ലേറ്റിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും അകാല വാര്‍ധക്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്. മാത്രമല്ല, ചര്‍മത്തില്‍ സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കുന്നതിനും തിളക്കം കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്.
രക്തചംക്രമണത്തെ ത്വരിതപ്പെടുത്താനും ഡാര്‍ക് ചോക്ലറ്റിലെ ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്താനും ചോക്ലേറ്റ് നല്ലതാണ്. ചര്‍മ്മത്തിന് മുദൃത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയൊക്കെ ആരോഗ്യ സംരക്ഷണം ചോക്ലേറ്റ് നല്‍കുന്നുവെങ്കിലും ഗുണം പ്രധാനം ചെയ്യുന്ന പലതിനും ദോഷങ്ങളും ഉണ്ടായിരിക്കും എന്ന ചിന്ത കൂടി വേണം. എല്ലാ വസ്തുക്കളും മിതമായ അളവില്‍ മാത്രം ജീവിത ശൈലിയുടെ ഭാഗമാക്കുക എന്നതാണ് അതില്‍ ശ്രദ്ധിക്കുവാൻ ഉള്ളത്. അതിനാല്‍ തന്നെ ആവശ്യമായ രീതിയില്‍ ആവശ്യമായ അളവില്‍ മാത്രം ഉപയോഗപ്പെടുത്തുക.