ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചികരവും പോഷകസമ്പന്നവുമാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉപ്പു മാവിനോളം എളുപ്പത്തില്‍ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം.

video
play-sharp-fill

ചിലയിടങ്ങളില്‍ ഉപ്പുമാവില്‍ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റില്‍ അല്‍പം വ്യത്യസ്തവും എന്നാല്‍ രുചികരവുമായ ഒരു റെസിപ്പിയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ഉപ്പുമാവ് റാഗി ചേർത്തു തയ്യാറാക്കി നോക്കൂ. ദിവസവും റാഗി കഴിക്കുന്നത് ഊർജ്ജോത്പാദനത്തിന് ഗുണകരമാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗി
തക്കാളി
ബീൻസ്
കാരറ്റ്
എണ്ണ
വെളിച്ചെണ്ണ
കടുക്
വറ്റല്‍മുളക്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ച്‌ ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം. മറ്റൊരു പാൻ അടുപ്പില്‍ വച്ച്‌ ചൂടാക്കി എണ്ണ ഒഴിച്ച്‌ കടുകും വറ്റല്‍മുളകും ചേർത്തു വറുക്കാം.
അതിലേയ്ക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങി ലഭ്യമായ പച്ചക്കറികള്‍ ചെറുതായി അരിഞ്ഞു ചേർത്തു വഴറ്റാം. അതിലേയ്ക്ക് വറുത്തെടുത്ത റാഗിപ്പൊടി ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച്‌ ചൂടോടെ കഴിക്കാം.