
കോട്ടയം: കുട്ടികളൊക്കെ സ്കൂളില്‍ നിന്ന് വരുന്ന സമയത്തു ഈസിയായി ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു സാൻവിച്ചിന്റെ റെസിപ്പി നോക്കാം
ചേരുവകള്‍
ബ്രെഡ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
കാബേജ് ചെറുതായി അരിഞ്ഞത്
സവാള ചെറുതായി അരിഞ്ഞത്
മയോണൈസ്
ചിക്കൻ (എല്ലില്ലാത്ത പീസ്ചെറുതായി അരിഞ്ഞത്)
ഉപ്പ്
മുളക് പൊടി
സോയ സോസ്
ഓയില്‍ -1 ടേബിള്‍ സ്പൂണ്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
മയോണൈസിനു വേണ്ട ചേരുവകള്‍
വെളുത്തുള്ളി -4 എണ്ണം
പാല്‍ -1/3 കപ്പ്
സണ്‍ ഫ്ലവർ ഓയില്‍ -1/3 കപ്പ്
ഉപ്പ് പാകത്തിന്
വിനാഗിരി -1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് പാകത്തിന് ഉപ്പും മുളക് പൊടിയും സോയ സോസും ചേർത്തു മിക്സ് ചെയ്ത് പാനില്‍ അല്‍പ്പം ഓയില്‍ ഒഴിച്ച് ശാലോ ഫ്രൈ ചെയ്തെടുക്കുക.
2. ചിക്കൻ വെന്തു വരുന്ന സമയത്തു ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക.പിന്നെ കാരറ്റും ചേർത്തു വഴറ്റുക , സവാളയും കാരറ്റുമെല്ലാം പകുതി വെന്താല്‍ മതി.എന്നിട്ട് കാബേ ജ് ചേർത്തു ഇളക്കി തീ ഓഫ് ചെയ്യാം.കാപ്സിക്കം ഉണ്ടെങ്കില്‍ അതും കൂടി ചെറുതായി അരിഞ്ഞു ചേർക്കാവുന്നതാണ്.
3. ഇനി ഇതിലേക്ക് മയോണൈസ് ആവശ്യത്തിന് ചേർത്തു മിക്സ് ചെയ്ത് ഒരു ബ്രെഡില്‍ നിരത്തി വെച്ച് കൊടുത്തു മറ്റൊരു സ്ലൈസ് ബ്രെഡ് മുകളില്‍ വെച്ച് ടോസ്റ്റ് ചെയ്യുക.
സാൻഡ് വിച്ചു മേക്കർ ഉണ്ടെങ്കില്‍ അതില്‍ വെച്ച് ടോസ്റ്റ് ചെയ്യാം / പാനിലാണെങ്കില്‍ കുറച്ചു ബട്ടർ ആക്കി തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്ത് കട്ട് ചെയ്ത് ടൊമാറ്റോ സോസിന്റെ കൂടെ സെർവ് ചെയ്യാം.