തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി

Spread the love

കോട്ടയം: തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനി ഇങ്ങനെ കഴിക്കാം.

video
play-sharp-fill

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പി അറിയാം. ഓട്സ് കൊണ്ട് ഈസിയായി തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഒരു ബൗളില്‍ ഓട്സ് എടുക്കാം. തൈരും ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും കാരറ്റ് ഗ്രേറ്റ് ചെയ്തതും ഇത്തിരി മല്ലിയിലയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവ് വെള്ളമായി പോകരുത്. ശേഷം പാനില്‍ എണ്ണ തടവി മാവ് ഓഴിച്ച്‌ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. വളരെ എളുപ്പത്തില്‍ ഓട്സ് സ്പെഷല്‍ വിഭവം റെഡി. തടി കുറയ്ക്കേണ്ടവർക്കും ഇത് കഴിക്കാവുന്നതാണ്.