റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയത് 31,576 പേർ ; 32 ലക്ഷം രൂപ പിഴ ഈടാക്കി റെയില്‍വേ ; പിഴ ഈടാക്കുന്ന നടപടികള്‍ അച്ചടക്കം നടപ്പിലാക്കുന്നതിനോടൊപ്പം ദീര്‍ഘകാല മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ

Spread the love

കൊല്‍ക്കത്ത: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയവരില്‍ നിന്ന് മുപ്പത്തി രണ്ട് ലക്ഷം രൂപ ഈടാക്കി ഈസ്റ്റേണ്‍ റെയില്‍വേ . ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കാണ് ഇത്.

video
play-sharp-fill

തുപ്പിയതിനും മാലിന്യം തള്ളിയതിനും 31,576 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. 32,31,740 ലക്ഷം രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഈ തരത്തില്‍ പിഴ ഈടാക്കുന്ന നടപടികള്‍ അച്ചടക്കം നടപ്പിലാക്കുന്നതിനോടൊപ്പം ദീര്‍ഘകാല മാറ്റം വരുത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യമെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ചില യാത്രക്കാര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ തുപ്പുകയും മാലിന്യം തള്ളുകയും ചെയ്യുന്നു. മാതൃകാപരമായ ശുചിത്വ ശീലങ്ങള്‍ പിന്തുടര്‍ന്ന യാത്രക്കാരെയും വില്‍പ്പനക്കാരെയും റോസാപ്പൂക്കള്‍ നല്‍കി പ്രോത്സാഹിപ്പിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ സ്‌റ്റേഷനുകളില്‍ സമഗ്രമായ ക്യാംപെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, റെയില്‍വെ സംരക്ഷണ സേന, സ്‌റ്റേഷന്‍ ജീവനക്കാര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ഇത്തരം ക്യാംപെയ്‌നുകള്‍ പതിവായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.