
തിരുവനന്തപുരം: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമ്മിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ദിനമെത്തി. രാത്രി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഈസ്റ്റർ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിച്ചു.
ലോകം ഭയപ്പാടിലെന്നും യുദ്ധം എല്ലാവരെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭയം മാറാനും യുദ്ധം അവസാനിക്കാനും ഈ ഉയർപ്പ് ദിനം പ്രാർത്ഥിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളെ ഓർമപ്പെടുത്തി കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ.
മലങ്കര കത്തോലിക്ക സഭ പട്ടം സെൻ്റ് മേരീസ് കതീട്രലിൽ ഈസ്റ്ററിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രാർഥനാ ച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. തെരഞ്ഞെടുപ്പിൽ ഫലപ്രദമായി വോട്ട് ചെയ്യണം. ഒരാളും വോട്ട് പാഴാക്കരുത്.
കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു.
കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം.
ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ ദിനം. ദേവാലയങ്ങൾ എല്ലാം അർദ്ധരാത്രി മുതൽ പ്രാർത്ഥനാ നിർഭരം. ശുശ്രൂഷകൾ, ദിവ്യബലി, പ്രത്യേക കുർബാനകൾ എല്ലാം പുലർച്ചയോടെ പൂർത്തിയായി.
ഈസ്റ്റർ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി ഇല്ല. ഭൂരിഭാഗം ക്രൈസ്തവരും ജൂലിയൻ കാലണ്ടർ അനുസരിച്ചാണ് ഇപ്പൊൾ 50 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഈസ്റ്റർ ആഘോഷിക്കുന്നത്.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈസ്റ്റർ മുട്ടക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ സമുദ്ര സ്നാനം ചെയ്യുന്നു. തെക്കൻ കൊറിയക്കാർ മനോഹരമായ ഈസ്റ്റർ ഗാനങ്ങൾ പാടാനായി ഈ ദിനം നീക്കിവെക്കുന്നു.



