video
play-sharp-fill

അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് രാഹുൽ ഗാന്ധി ; വീഡിയോ കോളിലൂടെ അതിഥിയായി പങ്കുചേർന്ന് പ്രിയങ്കാ ഗാന്ധിയും

അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് രാഹുൽ ഗാന്ധി ; വീഡിയോ കോളിലൂടെ അതിഥിയായി പങ്കുചേർന്ന് പ്രിയങ്കാ ഗാന്ധിയും

Spread the love

സ്വന്തം ലേഖകൻ

കൽപറ്റ: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പ്രവർത്തകർക്ക് ആവേശം നൽകിക്കൊണ്ട് രാഹുൽ ഗാന്ധി കേരളത്തിൽ നേതൃ സ്ഥാനത്ത് തന്നെയുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന്, രാവിലെ തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച രാഹുൽ പിന്നീട് എത്തിയത് കൽപറ്റയിലുള്ള ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലായിരുന്നു.

ഈസ്റ്റർ ദിനത്തിൽ ജീവൻ ജ്യോതിയിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉച്ച ഭക്ഷണം കഴിച്ചത്. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച രാഹുൽ, വീഡിയോ കോൾ വഴി സഹോദരി പ്രിയങ്കാ ഗാന്ധിയേയും അതിഥിയായി കൂട്ടി. കുട്ടികളുമായി പ്രിയങ്ക സംസാരിക്കുന്നത് രാഹുൽ പങ്കുവെച്ച വീഡിയോയിൽ കാണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ എന്റെ പുതിയ കൂട്ടുകാർക്കൊപ്പമായിരുന്നു സ്‌പെഷ്യൽ ഈസ്റ്റർ ഉച്ചയൂൺ. അതിനിടെ ഒരു വെർച്വൽ അതിഥിയും ഞങ്ങളോടെപ്പം ചേർന്നു.

ഇത്തരമൊരു ശുഭദിനം ആഘോഷിക്കാൻ ഇതിലും നല്ലൊരു മാർഗമില്ല. നിങ്ങൾക്കും കുടുംബത്തിനും സനേഹവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് പ്രിയങ്ക നിരീക്ഷണത്തിൽ കഴിയുകയാണ്.