video
play-sharp-fill

കോട്ടയം ഈസ്റ്റ് സിഐ ആയി ടി.ആർ ജിജു ചാർജെടുത്തു

കോട്ടയം ഈസ്റ്റ് സിഐ ആയി ടി.ആർ ജിജു ചാർജെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറായി സി.ഐ ടി.ആർ ജിജു ചുമതലയേറ്റെടുത്തു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്റ്റേഷൻ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കോട്ടയം വിജിലൻസ് സി.ഐ ആയിരുന്നു ടി.ആർ ജിജു. കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം എസ്.ഐ ആയിരിക്കെ നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തോളം കോട്ടയം വെസ്റ്റിലും, കാത്തിരപ്പള്ളി, ഈരാറ്റുപേട്ട, കുറവിലങ്ങാട്, ഗാന്ധിനഗർ, കോട്ടയം ട്രാഫിക് തുടങ്ങിയ സ്റ്റേഷനുകളിലും എസ്.ഐയുടെ ചുമതല വഹിച്ച ശേഷമാണ് ഇദ്ദേഹം സിഐ ആയി വിജിലൻസിലേയ്ക്ക് പോയത്.