മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം;ഔദ്യോഗിക സ്ഥിരീകരണമില്ല

Spread the love

കോട്ടയ്ക്കല്‍: മലപ്പുറത്ത് ഭൂചലനമെന്ന് സംശയം. രാത്രി 11.20 ഓടെയാണ് വലിയ ശബ്‍ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.

video
play-sharp-fill

സോഷ്യൽ മീഡിയയിലും ആളുകൾ ഭൂമികുലുങ്ങിയതായി പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചിലയിടങ്ങളില്‍ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകള്‍ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group