തുർക്കി-സിറിയ ഭൂകമ്പം :മരണം 12000 കടന്നു!പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം ; മരണസംഖ്യ ഇനിയും ഉയരും ; കാണാതായ 10 ഇന്ത്യക്കാരും സുരക്ഷിതർ; രണ്ട് ഇന്ത്യൻ ദൗത്യ സംഘങ്ങൾ കൂടി തുർക്കിയിൽ
സ്വന്തം ലേഖകൻ
തുർക്കി : തുർക്കിയിലും സിറിയായിലുമായി ഉണ്ടായ ഭൂചലനത്തിൽ മരണം 12000 കടന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു.
സിറിയയിൽ 2,992 പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.തുർക്കിയിൽ മരണസംഖ്യ 9000 കടന്നു.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തനം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ ഇന്നലെ അയച്ച രണ്ട് രക്ഷാദൗത്യ സംഘങ്ങൾ കൂടി വ്യോമസേനാ വിമാനത്തിൽ തുർക്കിയിലെത്തി. കഴിഞ്ഞ ദിവസം എത്തിയ രണ്ട് ഇന്ത്യൻ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിത മേഖലകളിൽ ഇന്ത്യൻ സംഘം അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
അതേസമയം തുർക്കിയിൽ കുടുങ്ങിക്കിടക്കുന്ന 10 ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ,ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബെംഗളൂരു സ്വദേശിയെ കാണാതായിട്ടുണ്ട് ഇയാളുടെ കുടുംബവുമായി വിദേശകാര്യമന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.