തൃശൂരും പാലക്കാടും ഭൂചലനം; പീച്ചി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു; ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി നാട്ടുകാർ

തൃശൂരും പാലക്കാടും ഭൂചലനം; പീച്ചി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു; ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി നാട്ടുകാർ

സ്വന്തം ലേഖകൻ

പാലക്കാട്‌: തൃശൂരും പാലക്കാടും നേരിയ ഭൂചലനം. പീച്ചി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭൂചനം അനുഭവപ്പെട്ടു.

പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റി.

ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. 5സെക്കന്റ്‌ ഭൂചലനം നീണ്ടുനിന്നു.