മലേഷ്യയിൽ വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി

Spread the love

ക്വലാലമ്പൂർ: മലേഷ്യൻ തീരത്ത് വൻ ഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. ബോർണിയോ ദ്വീപിലെ സബാ സംസ്ഥാനത്തിന് സമീപമാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ് ശാസ്ത്രജ്ഞർ പറഞ്ഞു.

video
play-sharp-fill

സംസ്ഥാന തലസ്ഥാനമായ കോട്ട കിനബലുവിന് 100 കിലോമീറ്റർ അകലെ വടക്കുകിഴക്കായി 619.8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ 12.57നാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ്ജിഎസ് വിലയിരുത്തി. ഭൂകമ്പത്തിന്റെ ആഴം പരിശോധിച്ചാൽ സുനാമി സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നിലവിൽ ജാഗ്രതാ നിർദേശമൊന്നും നൽകിയിട്ടില്ല.