ഭൂമിയ്‌ക്കടിയില്‍ നിന്നും നിരന്തരം സ്ഫോടന ശബ്ദം; ആശങ്കകളൊഴിയാതെ ചേനപ്പാടി; വിദഗ്ധ പരിശോധന നടത്തിയില്ലെന്ന് പരാതി
സ്വന്തം ലേഖിക
കോട്ടയം: ആശങ്കകളൊഴിയാതെ കോട്ടയം എരുമേലിയ്‌ക്കടുത്തെ ചേനപ്പാടി.
പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നതില്‍ ആശങ്ക ഒഴിയുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വീണ്ടും സ്‌ഫോടനശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ആദ്യമായി ശബ്ദം കേട്ട് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധ പരിശോധന നടന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മുഴക്കം ഉണ്ടയാതോടെ നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച്ച മുഴക്കവും പ്രകമ്പനവും കേട്ടത് മുതല്‍ പത്തില്‍ അധികം തവണയാണ് സ്‌ഫോടനശബ്ദം കേട്ടിരിക്കുന്നത്.
ചൊവ്വാഴ്ച ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന പ്രദേശത്ത് നടന്നിരുന്നു. ഇതിനു പിന്നാലെ വീണ്ടും ശബ്ദം കേട്ടതോടെ കൂടുതല്‍ പരിശോധനയ്‌ക്കായി സെന്റര്‍ ഫോര്‍ എര്‍ത്ത് സയൻസിലെ വിദഗ്ധരെ എത്തിക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി.
എന്നാല്‍ അത് വെറും വാക്കായിരുന്നു. മുഴക്കത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. കാലവര്‍ഷം അടുത്തതോടെ ഭൂമിക്കടിയില്‍ നിന്ന് കേള്‍ക്കുന്ന മുഴക്കം ചേനപ്പാടിക്കാരുടെ ഉറക്കം കെടുത്തുകയാണ്.