അ‌ഫ്ഗാനിസ്താൻ ഭൂചലനം; മരിച്ചവരുടെ എണ്ണം 1000 ആയി; 1500-ൽ അധികം പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാബൂൾ: അഫ്ഗാനിസ്താനിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടം. 1000 പേർ മരിച്ചതായി താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

1500-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നക, ഗയാൻ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂചലന ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.