
മ്യാൻമറില്‍ അതിശക്തമായ ഭൂചലനം; തീവ്രത 7.7 രേഖപ്പെടുത്തി
നയ്‌പിഡാവ്: മ്യാൻമറില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതായി ജർമ്മനിയുടെ ജിഎഫ്‌ഇസഡ് സെന്റർ ഫോർ ജിയോസയൻസസ്. ഇന്ന് ഉച്ചയ്‌ക്കാണ് പത്ത് കിലോമീറ്റർ ആഴത്തില്‍ ഭൂകമ്ബം ഉണ്ടായത്.
7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബമാണിതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) പറഞ്ഞു.
നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാഗംപേരും ഉയർന്ന പ്രദേശങ്ങളിലുള്ള അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നത്. ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂകമ്ബം കഴിഞ്ഞ് മിനിട്ടുകള്‍ കഴിഞ്ഞും അവർ തെരുവുകളില്‍ തന്നെ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ ഭൂകമ്ബമായതിനാല്‍ ഉയർന്ന പ്രദേശങ്ങളിലെ അപ്പാർട്ട‌്‌മെന്റുകള്‍ക്ക് സമൂപമുണ്ടായിരുന്ന പൂളുകളില്‍ നിന്ന് പോലും ജലം പുറത്തേക്കൊഴുകി. ചില കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യ മ്യാൻമറായിരുന്നു. ഭൂകമ്ബത്തില്‍ ഇവിടെ എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല.