തുര്‍ക്കി ഭൂകമ്പം: മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യൻ അറ്റ്‌സു അന്തരിച്ചു; ഭൂചലനത്തിന് ശേഷം കണ്ടെടുത്തത് അറ്റ്‌സുവിന്റെ മൃതദേഹം! സ്ഥിരീകരിച്ച് ഏജന്റ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇസ്താംബൂൾ : തുർക്കിയിലെ ഭുകമ്പത്തിൽ കാണാതായ ഘാന ഫുട്ബോളർ ക്രിസ്റ്റ്യൻ അറ്റ്സു (31) അന്തരിച്ചു.
താരത്തിന്റെ മൃതദേഹം കണ്ടെടുത്തതായി ഏജന്റ് സ്ഥിരീകരിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ അറ്റ്‌സുവിനെ ജീവനോടെ പുറത്തെടുത്തുവെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറ്റ്‌സുവിന്റെ മൃതദേഹമാണ് പുറത്തെടുത്തതെന്ന് ഏജന്റ് മുറാദ് ഉസുന്‍മെഹ്‌മെദ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടക്കുമ്പോൾ ഒരു അപാർട്മെന്റിന്റെ 12ആം നിലയിൽ ആയിരുന്നു അറ്റ്സു എന്നാണ് റിപ്പോട്ടുകൾ. അറ്റ്സുവിന്റെ പങ്കാളിയായ മേരി-ക്ലെയർ റുപിയോ അടക്കം പലരും അറ്റ്സുവിനായുള്ള തിരച്ചൽ ശക്തമാക്കാൻ ആവശ്യപ്പെട്ടു എങ്കിലും തുർക്കി നേരിട്ട വലിയ നാശനഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് തിരച്ചൽ ഒട്ടു എളുപ്പമായിരുന്നില്ല.

മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ, ബോൺമൗത്ത് എന്നിവയ്ക്ക് വേണ്ടിയും ഈ 31കാരൻ കളിച്ചിട്ടുണ്ട്.