തുടർ ഭൂചലനമുണ്ടാകുമെന്ന് സൂചന; രാവിലെ പാലാ മേഖലയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: രാവിലെ ഉണ്ടായ ഭൂചലനത്തിൻ്റെ തുടർ ഭൂചലനമുണ്ടാകുമെന്ന് സൂചന. രാവിലെ പാലാ മേഖലയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തി

പാലാ മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് രാവിലെ ഭൂചലനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിലെ റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ബുധൻ പകൽ 12.02 നാണ് സംഭവം.

മീനച്ചിൽ, പുലിയന്നൂർ വില്ലേജുകളിലും മുഴക്കം അനുഭവിപ്പട്ടു. പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

പാലായിൽ അരുണാപുരം, പന്ത്രണ്ടാംമൈൽ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു.
ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെയുള്ള വിറയലും അനുഭപ്പെട്ടിരുന്നു.

വരും മണിക്കൂറിലും തുടർച്ചലനങ്ങൾക്ക് സാധ്യത ഉണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.