നിസ്സാരമാക്കല്ലേ കുട്ടികളിലെ ചെവിവേദന

Spread the love

രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്ന മറ്റൊരു രോഗമാണ് കുഞ്ഞുങ്ങളിലെ ചെവിവേദന. കഠിനമായ ജലദോഷമുള്ള കുഞ്ഞുങ്ങളില്‍ ചെവിയുടെ പുറമെ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ജലദോഷം മാറുന്നതോടെ അത്തരം ചെവിവേദനയും ഭേദമാകും.

video
play-sharp-fill

വളരെ ചെറിയ കുഞ്ഞുങ്ങൾക്കു കിടന്നു കൊണ്ടു പാലൂട്ടുമ്പോൾ പാൽ മൂക്കിനു പുറകിലേക്കു തികട്ടി കയറാനും മധ്യകർണത്തിൽ എത്തി അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അണുബാധ മൂലമുണ്ടാകുന്ന പഴുപ്പ് അവിടെ കെട്ടിക്കിടന്നു വിങ്ങുന്നതാണ് വേദനയായി അനുഭവപ്പെടുന്നത്.

കുട്ടികളിൽ യൂസ്റ്റേഷ്യൻ നാളിയുെട പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതു കൊണ്ട് ഇതു കൂടുതലായി സംഭവിക്കും. യൂസ്റ്റേഷ്യൻ നാളി അടഞ്ഞ് ഇരിക്കുന്നതു കാരണം മിക്കപ്പോഴും വേദന രാത്രിയിൽ ആണ് അനുഭവപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞു കുട്ടികൾ നല്ല ജലദോഷം ഉള്ളപ്പോൾ രാത്രിയിൽ ഉറക്കമായതിനു ശേഷം ഞെട്ടി ഉണർന്നു കരയുന്നതിനു പ്രധാന കാരണം ഇതാണ്. മധ്യകർണത്തിലെ പഴുപ്പു കാരണം ഇതോടൊപ്പം പനി അനുഭവപ്പെടുകയും വേദന കൂടി കർണപടലം പൊട്ടി പഴുപ്പു വെളിയിൽ വരുകയും ചെയ്യാം.

പഴുപ്പിന് ആന്റിബയോട്ടിക് മരുന്നുകളും മൂക്കിലെ കഫം മാറ്റാൻ തുള്ളിമരുന്നും നീർക്കെട്ടിനുള്ള മരുന്നുകളുമാണ് ചികിത്സ.

ബാഹ്യ കർണത്തിലെ നീര് (External otitis) കുട്ടികളെ പോലെ തന്നെ മുതിർന്നവരിലും കാണപ്പെടുന്നു. ഇവിടെ ചെവിയിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളാണ് കാരണം. ഉദാഹരണത്തിന്, കൈ നഖം കൊണ്ട് ചെവി തോണ്ടുമ്പോൾ നഖത്തിനടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ ബാഹ്യകർണത്തിൽ നീരുണ്ടാക്കാം. അല്ലെങ്കിൽ ചെവിത്തോണ്ടി, ഇയർ ബഡ്സ് എന്നിവ ഉപയോഗിച്ചുള്ള ചെവി വൃത്തിയാക്കൽ. മുങ്ങിക്കുളിച്ചു കഴിഞ്ഞു ചെവിയിൽ വെള്ളം കയറി വൃത്തിയാക്കേണ്ടി വരുന്നവരിൽ കണ്ടതു കാരണം ഈ അവസ്ഥയ്ക്കു സ്വിമ്മേഴ്സ് ഇയർ എന്ന് പേര് വന്നു.

ചെവിയിൽ ഫംഗസ് ബാധ (otomycosis) ഉണ്ടായാൽ നല്ല ചൊറിച്ചിൽ അനുഭവപ്പെടും. കൂടാതെ ചെവിഅടപ്പും അനുഭവപ്പെടും. ചൊറിച്ചിൽ ഉള്ളതു ചെവിയിൽ തോണ്ടാൻ പ്രേരിപ്പിക്കും. ഇതു നീര് വരുന്നതിനു കാരണമാകും.

ബാഹ്യകർണത്തിലെ നീർക്കെട്ട് ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ഉ പയോഗിച്ച് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. ഫംഗസ് ബാധ ഉണ്ടെങ്കിൽ ഇ എൻടി ഡോക്ടറെ സമീപിച്ചു ചെവി വൃത്തിയാക്കണം.
എന്നാല്‍ ചെവിക്കുള്ളില്‍ പ്രാണികള്‍, ഉറുമ്പ് തുടങ്ങിയ ജീവികളോ, മറ്റെന്തെങ്കിലും വസ്തുക്കളോ കയറിയാല്‍ കുഞ്ഞ് ചെവിവേദന മൂലം നിര്‍ത്താതെ കരച്ചില്‍ തുടങ്ങും.

കളിപ്പാട്ടങ്ങളുടെ പൊട്ടിയ ഭാഗങ്ങളോ, മുത്തുകളോ മറ്റെന്തെങ്കിലും കഷണങ്ങളോ മറ്റോ കുട്ടികള്‍ അറിയാതെ ചെവിക്കുള്ളിലിടും.

ചെവിക്കുള്ളില്‍ പഴുപ്പ് വരുമ്പോള്‍ മാത്രമാണ് കുഞ്ഞ് അസ്വസ്ഥത കാണിക്കുകയും വേദനകൊണ്ട് ഉറക്കെ കരയുകയും ചെയ്യുന്നത്. അത്തരം സാഹചര്യത്തില്‍ ചെവിക്കുള്ളിലെ വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കാതെ ഉടന്‍തന്നെ കുട്ടിയെ ഒരു ഡോക്ടറുടെ അടുത്തെത്തിക്കുകയാണ് വേണ്ടത്.