ഫോറിൻ പോസ്റ്റ്‌ ഓഫീസിലേക്ക് പാഴ്സലായി എത്തിയത് രാസലഹരി; ഇടപാട് നടത്തിയത് ക്രിപ്റ്റോ കറൻസി ഉപയോ​ഗിച്ച്; പിടിച്ചെടുത്തത് 20 ​ഗ്രാം എംഡിഎംഎ; സംഭവത്തിൽ യുവാവ് പിടിയിൽ; പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

Spread the love

കൊച്ചി: കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്.

20 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്. ജർമ്മനിയിൽ നിന്നാണ് രാസലഹരി എത്തിച്ചത്.

കൊച്ചിയിലെ ഫോറിൻ പോസ്റ്റ്‌ ഓഫീസിലേക്കാണ് ലഹരി പാഴ്സലായി എത്തിയത്. തുടർന്ന് പാർസൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.