play-sharp-fill
ഇന്ന് മുതൽ ഇ-സ്റ്റാംപിങ്ങ് ; പുതിയ സംവിധാനം വ്യാജമുദ്ര പത്രങ്ങൾ തടയാൻ

ഇന്ന് മുതൽ ഇ-സ്റ്റാംപിങ്ങ് ; പുതിയ സംവിധാനം വ്യാജമുദ്ര പത്രങ്ങൾ തടയാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകളും ഇന്നു മുതൽ ഇസ്റ്റാംപിങ് സംവിധാനം മുഖേനെയായിരിക്കും. ഇതോടെ ഇന്ന് മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഇന്നു മുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ പേയ്‌മെന്റ് മുഖേന ഡൗൺലോഡ് ചെയ്തു വാങ്ങണം.


ഏറ്റവും കുറഞ്ഞ മുഖവിലയായ 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇ-സ്റ്റാപിങ്ങ് വഴിയായിരിക്കും ലഭിക്കുക. വ്യാജ മുദ്രപത്രങ്ങൾ തടയാനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇ-സ്റ്റാംപിങ്ങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കു മാത്രമായിരുന്നു ഇ-സ്റ്റാംപിങ് സംവിധാനം ഏപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നു മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്ര ഇടപാടുകൾക്കും ഇസ്റ്റാംപിങ് നിർബന്ധമായിരിക്കും.

ഇസ്റ്റാംപിങ്ങിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല. ഇന്റർനെറ്റ് സേവനം നേരിട്ടു ലഭിക്കാത്തവർ മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് മാത്രം. ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്കു മാത്രമാണ് ഇസ്റ്റാംപ് ലഭ്യമാകുന്നത്. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്താണ് രജിസ്‌ട്രേഷനായി ഉപയോഗിക്കേണ്ടത്.

ഇസ്റ്റാംപിങ് സംബന്ധിച്ച് നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഫിസുകളിൽ ഇതു സംബന്ധിച്ച് നിർദ്ദേശം നൽകാനും അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാനും മുന്നൊരുക്കങ്ങൾ നടത്താനും സാവകാശം ലഭിച്ചില്ലെന്നു പരാതിയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ട് സബ് രജിസ്ട്രാർ ഓഫിസുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണു പ്രചാരണം. എന്നാൽ ഉത്തരവു പ്രകാരം സംസ്ഥാനമാകെ ബാധകമാണ്.

അതേസമയം സ്റ്റാംപ് വെൻഡർമാരിൽ നിന്നു മുൻകൂട്ടി വാങ്ങി വച്ച മുദ്രപത്രങ്ങൾ ഇനി ഉപയോഗിക്കാമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്റ്റാംപ് വെൻഡർമാർക്ക് പ്രത്യേക ലോഗിൻ സംവിധാനം ഒരുക്കി ഇസ്റ്റാംപ് ചെയ്ത മുദ്രപ്പത്രം വാങ്ങാൻ സൗകര്യം ഒരുക്കുമെന്നും ഉത്തരവിലുണ്ട്.

Tags :