അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; മൂന്ന് മണിക്കൂര്‍ 20 മിനിറ്റില്‍ ലഷ്യസ്ഥാനത്തെത്തും; പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടും

Spread the love

തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി മെട്രോ മാൻ ഇ ശ്രീധരൻ.

video
play-sharp-fill

സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരൻ മുന്നോട്ട് വെക്കുന്നത്.
തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് പുതിയ റിപ്പോർട്ട്.

അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂർ 20 മിനിറ്റില്‍ ലക്ഷ്യത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡല്‍ ഇ ശ്രീധരൻ നിർദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 54000 കോടി രൂപയാണ്.