യുഎഇയിലെ ഇന്ത്യക്കാര്‍ക്കായി ഇനി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട്; സ്വന്തമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാം

Spread the love

യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകള്‍ ലഭ്യമാകുന്നു. ഓണ്‍ലൈനായാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്.

video
play-sharp-fill

പാസ്പോർട്ട് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ പ്രവാസികള്‍ ഇ-പാസ്പോർട്ടുകള്‍ സ്വന്തമാക്കേണ്ടതില്ല. നിലവിലുള്ള പാസ്പോർട്ട് അതിന്റെ കാലാവധി കഴിയും വരെ കൈവശം വെയ്ക്കാമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചിപ്പില്‍ വ്യക്തികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന ലിങ്ക് വഴിയാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം, അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്‌പോർട്ടിന്റെ മുൻവശത്ത് താഴെയായി അച്ചടിച്ച ഒരു ചെറിയ അധിക സ്വർണ്ണനിറത്തിലുള്ള ചിഹ്നമായിരിക്കും ഇ-പാസ്‌പോർട്ട് കാഴ്ചയില്‍ തിരിച്ചറിയാനുള്ള അടയാളം.

യുഎഇയിലെ എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും എംബസികളിലും ഇ-പാസ്‌പോർട്ട് ലഭ്യമാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. യുഎഇയില്‍ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു.