video
play-sharp-fill
കേരളത്തിൽ നിന്നുള്ള ബസ് യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് ; ഇ-പാസ് എടുക്കാതെ കേരളത്തിൽ നിന്നുള്ളവരെ ബസിൽ കയറ്റരുതെന്നും നിർദ്ദേശം

കേരളത്തിൽ നിന്നുള്ള ബസ് യാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് ; ഇ-പാസ് എടുക്കാതെ കേരളത്തിൽ നിന്നുള്ളവരെ ബസിൽ കയറ്റരുതെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ

വാളയാർ: കേരളത്തിൽ നിന്നുള്ള ബസ് യാത്രക്കാർക്കും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർകാർ. കേരളത്തിൽ നിന്നുള്ള എല്ലാ ബസ് യാത്രക്കാർക്കും തമിഴ്‌നാട് സർക്കാർ ഇ പാസ് നിർബന്ധമാക്കി.

ഇതോടെ സംസ്ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് ദിനംപ്രതി ജോലിക്ക് പോവുന്നവരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാസില്ലാതെ ബസിൽ പോയ നൂറുകണക്കിനു തൊഴിലാളികളെ
തമിഴ്‌നാട് അതിർത്തിയിൽ തടഞ്ഞ് മടക്കി അയക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലേക്കു പ്രവേശിക്കാൻ എല്ലാ യാത്രക്കാർക്കും ഇപാസ് നിർബന്ധമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിയന്ത്രണം കടുപ്പിച്ചാൽ വരുംദിവസങ്ങളിൽ പാസില്ലാതെ സംസ്ഥാനന്തര ബസ് യാത്ര പോലും നിയന്ത്രിച്ചേക്കും.

കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും മുൻപ് ചാവടിയിൽ പ്രവേശിക്കാനും അവിടെ നിർത്തിയിടാനുമുള്ള അനുമതിയുണ്ടായിരുന്നു.ചാവടിയിൽ യാത്രക്കാരെ ഇറക്കിയും കയറ്റിയുമാണ് ബസുകൾ സർവീസ് നടത്തിയിരുന്നത്. നിലവിൽ വാളയാർ വരെ മാത്രമാണു ബസുകൾ പോവുന്നത്. ഇവിടെ നിന്നും ഇപാസുള്ളവർക്ക് മാത്രമേ തമിഴ്‌നാട്ടിലേക്കു പ്രവേശിച്ച് യാത്ര നടത്താൻ സാധിക്കുകയുള്ളൂ.

ഇപാസ് എടുക്കാതെയെത്തുന്ന കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കയറ്റരുതെന്ന് നിർദേശവും തമിഴ്‌നാട് ബസുകൾക്കു നൽകിയിട്ടുണ്ട്. ഇതിന് പുറമെ പാസില്ലെതെയെത്തുന്ന ചരക്ക് വാഹനങ്ങളും തമിഴ്‌നാട്ടിലേക്കു ചരക്ക് എടുക്കാൻ പോവുന്ന വാഹനങ്ങളും തടയുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Tags :