കട്ടൻചായയും പരിപ്പുവടയും അല്ല; ‘ഇതാണ് എന്റെ ജീവിതം’ ; ഇ പി ജയരാജന്റെ ആത്മകഥ നവംബര്‍ മൂന്നിന് പുറത്തിറങ്ങും; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Spread the love

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും.

‘ ഇതാണ് എന്റെ ജീവിതം’ എന്നാണ് പുസ്തകത്തിന്റെ പേര്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

നേരത്തെ ‘കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഡിസി ബുക്സ് അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുസ്തകത്തിന്റേതായി പുറത്ത് വന്ന ചില ഭാഗങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതെന്നും പുറത്ത് വന്ന ഭാഗങ്ങള്‍ തന്റേതല്ലെന്നും പറഞ്ഞ് ഇ.പി ജയരാജൻ വിവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.