വിഴിഞ്ഞം ലക്ഷ്യ പ്രാപ്തിയുടെ വിജയം; വിഴിഞ്ഞം പദ്ധതി കേരളത്തിന്‌ സമര്‍പ്പിക്കുമ്പോള്‍ ആരും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണെന്നും ഇ.പി ജയരാജൻ

Spread the love

 

 

സ്വന്തം ലേഖിക

 

തിരുവനന്തപുരം: കേരളത്തിന്റെ വളര്‍ച്ചയിലാണ് സര്‍ക്കാരിന് താല്പര്യം,എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം കൂടിയാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഇ പി ജയരാജൻ.

 

കേരളത്തിന്റെ വളരെ കാലത്തെ ആഗ്രഹമാണ്. വിഴിഞ്ഞം പദ്ധതി കേരളത്തിന്‌ സമര്‍പ്പിക്കുമ്പോള്‍ ആരും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും വിഴിഞ്ഞം കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എല്‍ഡിഎഫ് ഇന്നും നാളെയുമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ജാഥകളും, പൊതുസമ്മേളനങ്ങളും നടത്തും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം പദ്ധതി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സിപിഐഎം വിഴിഞ്ഞം പദ്ധതിക്കു എതിരായിരുന്നില്ല. പ്രതിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് മത്സ്യതൊഴിലാളികളുടെ സംരക്ഷണത്തിനാണ്. ഒരിക്കലും ഇടതുപക്ഷം ഒരു വികസന പദ്ധതിക്കും എതിരായിരുന്നില്ല. അന്ന് പ്രതിഷേധിച്ചതിന്റെ ഗുണം മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടായി.

അനാവശ്യ പ്രസ്താവനകള്‍ നടത്തി പദ്ധതിയുടെ തിളക്കം കെടുത്തരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു .