video
play-sharp-fill

കോവളത്ത് വെച്ച് തന്നെ ക്രൂരമായി മർദിച്ചു ; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ യുവതി

കോവളത്ത് വെച്ച് തന്നെ ക്രൂരമായി മർദിച്ചു ; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ പരാതിയുമായി ആലുവ സ്വദേശിനിയായ യുവതി

Spread the love

 

എറണാകുളം: പെരുമ്ബാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി യുവതി.

കോവളത്ത് വച്ച്‌ യുവതിയെ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോവളം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പരാതി പിന്‍വലിക്കാന്‍ യുവതിയുടെമേല്‍ കടുത്ത സമ്മര്‍ദ്ദം തുടരുന്നൂവെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കഴിഞ്ഞ മാസം 14-ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം. എല്‍ദോസ് കുന്നപ്പിള്ളി ഇവിടെ വച്ച്‌ യുവതിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.വ്യക്തിപരമായി സൗഹൃദമുള്ള എംഎല്‍എ തന്നെ അകാരണമായി മര്‍ദ്ദിച്ചൂവെന്നാണ് ആലുവ സ്വദേശിനിയായ യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. കമ്മീഷണര്‍ക്ക് ലഭിച്ച പരാതി കോവളം പോലീസിന് കൈമാറി. തുടര്‍ന്ന് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായ യുവതിയുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും.യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.